Sunday, May 9, 2010

പിന്നെ ....

ഒരിക്കല്‍ എല്ലാമായിരുന്നു ...

പിന്നെ ഒരാള്‍...

പിന്നെ ഒരു നിഴല്‍ ...

പിന്നെ ഒരു പൊട്ടു..

പിന്നെ ഒരോര്‍മ്മ...

പിന്നെ ആരോ ഒരാള്‍ ...

പിന്നെ ...

ഇപ്പോള്‍ ഒരു ചിരി ..

അറിയാതെയോ ..അതോ ...

Friday, November 7, 2008

ഓര്മ കൂട്ടുകള്‍

ഫ്ലാഷ് ബാക്ക്

-----------------

ഡല്ഹി : 1980 december

പതിവിലുമതികം മൂടല്‍ മഞ്ഞുള്ള ഒരു പ്രഭാതം.കണ്ണുകളെ ഫോഗ് ലൈറ്റുകള്‍ കബളിപ്പിച്ചപ്പോള്‍ പൊലിഞ്ഞത് രണ്ടു ജീവന്‍..ഹോസ്പിറ്റലില്‍ നിന്നു പുറത്തു വന്നത് സുദര്‍ശന തനിച്ചായിരുന്നു....



മനസ്സു

---------

" അല്ലെങ്കിലും ദേവേട്ടന്‍ അങ്ങനെ ചെയ്യേണ്ടിയിരുന്നില്ല.
എന്നെ കൂടെ ക്ഷണിക്കായിരുന്നു വിവാഹത്തിന്"

.വീല്‍ ചെയറിന്റെ ചക്രങ്ങളോട് സുദര്‍ശന പരാതിപ്പെട്ടുകൊണ്ടിരുന്നു.

എന്നാലും ദേവേട്ടനോട് എനിക്ക് പിണങ്ങാന്‍ കഴിയോ ? ഞാന്‍ ഞാനാണ് എന്ന തോന്നലുണ്ടാക്കിയ ഒരാളോടു ..."

ഹോളിയിലെ ചായക്കൂട്ടുകള്‍ പോലെ നൈമിഷകമായിരുന്നു എല്ലാം ...




ഇരുട്ട്

------------

കല്പടവുകളിലിരുന്നു കുളത്തിലെ പ്രതിബിംബം കണ്ടപ്പോള്‍ കരയാന്‍ തോന്നി അവള്ക്ക് .

കണ്ണ് തുടച്ചു മുകളിലേക്ക് കയരിപ്പോവുമ്പോള്‍ വല്യമ്മ ...

"ഈ ത്രിസന്ധ്യ നേരത്ത് പെണ്ണിനെന്താ .."

പിറകില്‍ നിന്നും ശബ്ദം അകന്നു പോയി ..

തുളസിത്തറയില്‍ വിളക്ക് വച്ചു മടങ്ങുകയായിരുന്നു.

കാതും തന്നെ കബളിപ്പിക്കുകയാണെന്ന് തോന്നി അവള്ക്ക്.

അകത്തു നിന്നു വല്യച്ഛന്റെ നേരിയ ശബ്ദം ..

" ദീപ്തിക്ക് ഒരാലോചന "

"എവിടുന്ന" ??

"കുറച്ചു ദൂരെയാ പക്ഷെ തറവാടികള "

" മോളെ ഇത്ര ദൂരെയ്കയക്കണോ "

വല്യമ്മയുടെ ഇടറിയ ശബ്ദം ..

പുറത്തു നിന്നും ശബ്ദം കേട്ട് സംസാരം തിടുക്കത്തില്‍ നിന്നു ..

മനസ്സറിയാതെ ചവിട്ടു പടിയില്‍ കാലിടറിയപ്പോള്‍ വീണു ഉടന്ഞത് സാലഭഞ്ഞിക ..


മഞ്ഞു

--------

അസ്ഥിതറയിലെ തിരി കൃഷ്ണമണികള്‍ ഉരുകി വീണു മരിച്ചപ്പോള്‍ പുറകില്‍ നിന്നും പ്രാകല്‍

"ദുശകുനം"

തിരിഞ്ഞു നോക്കാതെ നടന്നു ..അല്ല ചാടി ..

കുളത്തില്‍ ചന്ദ്രബിംബം .

വെള്ളം ഇളകുമ്പോള്‍ അവ ചന്ചാടി കൊണ്ടിരുന്നു.

തല കരങ്ങുന്നുണ്ടോന്നൊരു തോന്നല്‍

ഛെ .. വെറുതെ ..

പെട്ടന്ന് ചന്ദ്രബിംബം അപ്രത്യക്ഷമായി ..

വല്യച്ഛന്റെ ശബ്ദം കേട്ടാണ് ഉണര്‍ന്നത് ..

"കുളത്തീന്ന് അലര്‍ച്ച കേട്ട നോക്കിയത് .ചെന്നപ്പോ ദേ ഇങ്ങനെ കിടക്കുന്നു "

" മറ്റുള്ളോരെ കൂടെ കഷ്ടപ്പെടുതാണോ ? "

ഒരു മരയപ്പുറത്തു നിന്നു പരിചിത സ്വരം

വീണ്ടും കൃഷ്ണ മണികള്‍ ഉരുകിതുടങ്ങി ...

തറയില്‍ അനേകം വൃത്തങ്ങള്‍ ഉണ്ടാക്കി കൊണ്ടിരുന്നു അവ



കാലം

-------

ചക്രങ്ങള്‍ പാളങ്ങളെ ഉരസി പതുക്കെ നിന്നു .

അപരിചിതമായ ഇടം ..കൂട്ടിനു മിന്നമിന്നികലുണ്ടായിരുന്നു ..

ഇളം വെളിച്ചമുള്ള മുറിയില്‍ കാന്ത ശക്തിയുള്ള കണ്ണുകളുള്ള ആളുടെ മുന്‍പില്‍ അവളിരുന്നു.

അയാള്‍ കാണിച്ചു തന്ന ചിത്രങ്ങളില്‍ കൊടുങ്കാറ്റിനു ശേഷമുള്ള ശാന്തതയായിരുന്നു.

ഒരു സെക്കന്റ് സൂചിയുടെ പരിബ്രമതോടെ അവയോരുന്നും ഞാന്‍ നോക്കിക്കണ്ട്‌ ..
പിന്നെ കുറെ ചോദ്യങ്ങള്‍ ..അവ നഷ്ടങ്ങളുടെ ആഴങ്ങള്‍ വീണ്ടുമെന്നെ ഓര്‍മ്മപ്പെടുത്തി ..

ഞാന്‍ വീണ്ടും അലറിയോ?

കണ്ണ് തുറന്നപ്പോള്‍ മുകളില്‍ ചുവന്ന പ്രകാശ വലയം ..അവ ചിലന്തി വലകലാണോ?

എല്ലാം ഒരു വൃത്തം പോലെ ആയിരുന്നു ..തുടക്കവും ഒരു പക്ഷെ ഒടുക്കവും അറിയാതെ

" സിസ്റ്റര്‍ മഞ്ഞിനെക്കള്‍ തണുപ്പ് തീയില്‍ എരിയുംപോളല്ലേ ? "

സിസ്റ്റര്‍ മറുപടി പറഞ്ഞില്ല പകരം ..

സിറിഞ്ച് കൊണ്ടു ശാന്തമായുരങ്ങാന്‍ മന്ത്രം ചൊല്ലിക്കൊടുത്തു ...


പിന്നെ .....




വര്‍ത്തമാനം (കാലം)

---------------------------

വീണ്ടുമൊരു december..


വൈദ്യുത വിളക്കുകള്‍ക്കു ഇന്നു തിളക്കം പോരെന്നു തോന്നി ..പൂക്കള്‍ക്ക് നിറം കുറവാണെന്നും ..

"ദേവേട്ടന്‍ വരുന്നു ..രാവിലെ ആണ് കത്ത് കിട്ടിയത് "

'നിലാവിലും മരങ്ങള്‍ക്ക്‌ നിഴലുണ്ട് .. '

ദേവേട്ടന്‍ ആണ് അത് പറഞ്ഞതു ..

പണ്ടു ..

മരങ്ങള്‍ മഞ്ഞില്‍ മൂടിയിരുന്നു ..കമ്പിളി കുപ്പായതിനകത്തു ഹൃദയം മാത്രം മിടിച്ചിരുന്നു .

"ഇതു പോലെയാണ് തന്റെ മനസ്സു "

ദേവേട്ടന്റെ കയ്യിലെ കമ്പ്‌ മഞ്ഞില്‍ മൂടിയിരുന്നു ..

"ദേവേട്ടന്‍ അത് പോലെ ആണ് "

അവള്‍ ദൂരേക്ക്‌ വിരല്‍ ചൂണ്ടിക്കൊണ്ട് പറഞ്ഞു ..

അവിടെ നിറങ്ങളൊന്നും കാണാനില്ലായിരുന്നു ..മഞ്ഞു മാത്രം ...

സ്നേഹിചപ്പോഴും ഒരു ചില്ല് മറയുടെ അകലം സൂക്ഷിച്ചിരുന്നു ...

അത് ഒരു തെറ്റായിരുന്നോ ?

ഉണര്‍ന്നപ്പോള്‍ വൈകിയിരുന്നു ..

ഇന്നലെ കണ്ട സ്വപ്നത്തെ കുറിച്ചാലോചിക്കാന്‍ നേരമില്ലായിരുന്നു ...

എഴുന്നേറ്റു ചില്ല് ജനാലയിലൂടെ പുരത്തേക്ക് നോക്കി ..



വെളുത്ത ശൂന്യതയിലേക്ക്

Wednesday, October 29, 2008

സ്മൃതി റീ ലോടെടു

സ്മൃതി


സ്മൃതി...

ചിതലരിച്ചൊരു ചുവപ്പ് നാട...

അതിലൂടെ ആകാശം കാണാം....

ഒരു പാടു മറവികള്‍...

നിറം മങ്ങിയാല്‍ വലിചെരിയുന്നവ...

കാലത്തില്‍ ദ്രവിച്ചു മണ്ണാകുന്നു...

ചിലപ്പോള്‍....

വീണ്ടും പുനര്‍ജനിക്കുന്നു...

പക്ഷെ നിറം വേറെ...

കാലം ഓര്‍മകളെ പിറകിലാക്കുമ്പോള്‍...

ഒരു ചോദ്യ ചിഹ്നം മാത്രമാവശേഷിക്കുന്നു.....




റീ ലോടെടു


കീ ബോര്‍ഡില്‍ വിരലുകളമര്‍ന്നു...

മോനിടറില്‍ ചോദ്യം .....

വര്ഷം ,മാസം , ദിവസം .....

ഓര്‍മ്മകളുടെ .....

ഇവിടെ ആകാശമില്ല ...

നാലുകെട്ടുകളും മേല്‍ക്കൂരകളും മാത്രം ..

'മൌസുകള്‍ ' ഇര തേടുമ്പോള്‍ ...

നരിച്ചീറുകള്‍ പറന്നുയരുന്നു ...

ഇവിടെ മനസ്സും ഹൃദയവുമില്ല ...

'ഹാര്‍ഡ് ഡിസ്കും' 'റാമും' മാത്രം..

ഇവിടെ മറവികള്‍

വെറും ഓര്‍മ്മകള്‍ മാത്രം ...

ചിന്തകള്‍ക്ക് വില പെശുമ്പോള്‍

പരസ്യ വാചകം .....

'ദ ജെനെരേശന്‍ നെക്സ്റ്റ് '

Tuesday, October 21, 2008

പ്രണയം വരുന്ന വഴികള്‍

സൌഹൃദത്തിന്റെ പുറന്തോട് നീക്കി ..

ആത്മാര്തത കൂടിയ വശത്തുനിന്നും

ഒരു ചെറിയ കഷണം....

മഞ്ഞു കാല പ്രഭാതത്തിന്റെ

പരിഭവം മാറാത്ത മഞ്ഞു തുള്ളികള്‍ ..

തണുപ്പിനു ...

മനസ്സിന്റെ ശീതീകരിച്ച ചില്ല് കോണില്‍

ആര്‍ദ്ര മായിരുന്ന സ്നേഹം ..

അളവില്ലാതെ ...

സ്വാര്തത , കുശുമ്പ് ...

അന്യരോടുള്ള അസൂയ ..

ആവശ്യത്തിനു ..

പിന്നെ ..

ഇഷ്ടമുള്ളതെന്തും സാധ്യമാക്കി കൊടുക്കാനുള്ള ..

ആവേശവും ...

ഒക്കെ ചേര്ത്തു ..

കൗമാരത്തിന്റെ അടപ്പുമിട്ടു ...

മനോ മുകുളങ്ങളുടെ ചെറിയ ജാറില്‍ ..

കറങ്ങിയും ...കറക്കിയും ...

ഇതാ അവള്ക്ക് ....

സ്വപ്ന മധുരത്തോടെ ....

ഒരു പാനീയം ...

അത് പ്രണയത്തിന്റെ ...

Monday, May 19, 2008

നീയെന്കിലും

എന്റെ ...

പ്രണയം ഹോമിച്ച ചാരം

നിനക്കായ് തരാം ..

എന്തിനെന്നാല്‍...

നീയെന്‍കിലും ജയിക്കണം

അവള്‍ ..

നിന്റേതു മാത്രമാവാന്‍

എനിക്കവള്‍ നഷ്ടമേന്കിലും ..

നീ തന്നെയാണോ ഞാന്‍ ?????????

Saturday, April 26, 2008

ഒരു നുണ കഥ

വിരസമായ ഒരു വൈകുന്നേരം....കമ്പ്യൂട്ടര്‍ ലാബില്‍ എന്‍റെ തൊട്ടടുത്ത സീറ്റില്‍ പതിവുപോലെ അവരുണ്ടായിരുന്നു.ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി ...അവള്‍ മൂടുപടം കൊണ്ടു മുഖം മരച്ചിരിക്കുകയായിരുന്നു...അവളുടെ കൂട്ടുകാരി ദുഃഖ ഭാവത്തോടെ എന്നെ നോക്കി ...ഞാന്‍ ചിരിച്ചെന്നു വരുത്തി..



വീണ്ടും തിരിഞ്ഞു നോക്കുമ്പോള്‍ മൂടുപടതിന്റെ അരികു നനഞ്ഞു തുടങ്ങിയിരുന്നു ...

അവളുടെ ഫ്രണ്ട് ചോദിച്ചു ...ഒന്നു സംസാരിച്ചു കൂടെ...

ഞാന്‍ ഒന്നും പറഞ്ഞില്ല ...........അല്പ സമയം നിശബ്തത .....

അവള്‍ ഫ്രണ്ട് നോട് പറയുന്നതു കേട്ടു ...." ഒരു ഗ്രാഫിക്സ് വിദഗ്തന്‍ ....ചിത്ത്രത്തിലെ ആളുകളുടെ തലകള്‍ മാറ്റിവെച്ചു രസിക്കുകയാണ് ..."


അവള്‍ മനസ്സില്‍ ഓര്ത്തു ..ജീവിതത്തിലും അയാള്‍ അങ്ങിനെ ആയിരിക്കും ..പരിചയ പെട്ടവുടെ പുതുമ നശിക്കുമ്പോള്‍ ..പുതിയ ബന്ധങ്ങള്‍ തേടി പോകുന്നു...എന്നാണ് അവനെ കൂടുത ഇഷ്ടപ്പെട്ടത് ??..നീ ചീത്ത ആവരുത് എന്ന് പറഞ്ഞപ്പോള്‍ ...ഇതിലേറെ ഞാന്‍ ചീത്ത ആവനില്ലെന്നു മറുപടി പറഞ്ഞപ്പോലോ ?....എന്നായിരുന്നു അത്?....


മൂടുപടം കൊണ്ടു മുഖം തുടച്ചു അവള്‍ തിരിഞ്ഞു നോക്കി ...


അവന്‍ ഈ ലോകതെങ്ങുമല്ല ....


ഫ്രണ്ട് നെ പതുക്കെ വിളിചിട്ടു പറഞ്ഞു ....ഒന്നു വിളിക്കാന്‍ ..അവനെ..


അവള്‍ എന്നെ വിളിച്ചു ...


ജ്ഞആന്‍ പറഞ്ഞു ..എനിക്ക് തനിയെ സംസാരിക്കണം ....


ഞാനും അവളും ക്ലാസ്സിന്റെ ആളൊഴിഞ്ഞ ഒരു മൂലയിലേക്ക്‌ നടന്നു ....


പിന്നെ...


എല്ലാ പിനക്കങ്ങളുടെയും അവസാനം സംബവിക്കുന്നതുപോലെ ....


ഞാന്‍ കീശയില്‍ നിന്നു ഒരു ചോക്ലേറ്റ് എടുത്തിട്ടു പറഞ്ഞു ...


സോറി ..മറ്റൊരു പിണക്കം വരെ ...


ചോകലടിന്റെ മധുരത്തില്‍ പിണക്കങ്ങളും പരിഭവങ്ങളും അലിഞ്ഞില്ലഅതാവുമ്പോള്‍ ...കുഞ്ഞു കരഞ്ഞു..


അവനെ താരാട്ടു പാടി ..ഉറക്കുമ്പോള്‍ പെട്ടന്ന് ഓര്ത്തു ..ഭര്ത്താവ് വരന്‍ സമയമായിരിക്കുന്നു ...


നേരെ പൂമുഖത്തേക്ക്‌ നടന്നു ....ഭര്‍ത്താവിന്റെ വരവിന് കാത്തിരിക്കാന്‍ ...


അപ്പോഴും മനസ്സിലോര്‍ത്തു ..എല്ലാം ഒരു മായ കാഴ്ച ആയിരുന്നു ....

Wednesday, April 23, 2008

നിറഭേദങ്ങള്‍


ഗായത്രി തനിച്ചായിരുന്നു മുറിയില്‍..
ദീപക്കിന് കത്ത് എഴുതണമെന്നു വിചാരിച്ചിട്ട് നാളെരെയായി


ടാബില്‍ ലാമ്പിന്റെ പ്രകാശം നെയ്ത നിഴലിലേക്ക്

ഉറ്റു നോക്കി എഴുതേണ്ടത്‌ എന്താനെന്നോര്‍ത്തു ...

പിന്നെ ..പേന കൊണ്ടു അര്‍ത്ഥമില്ലാത്ത ചിത്രങ്ങള്‍ വരച്ചു..

ദീപക് ഫോണ്‍ ചെയ്തിട്ടു ദിവസങ്ങള്‍ കഴിഞു ..

ഒരു കതയക്കമെന്നു വാക്കും കൊടുത്തു ...

പക്ഷെ ..

മനസ്സു ആ ഫോണ്‍ കോള്ളില്‍ഉടക്കി ..

തീരെ അപ്രതീക്ഷിതമായിരുന്നല്ലോ ....

" ഹല്ലോ ഗായത്രിയല്ലേ ? "

" അതെ "

" ദീപക് ഹിയര്‍"

" "

" ഞാന്‍ വിളിച്ചത് നിന്റെ ഉച്ചയുരക്കങ്ങളിലെ

സ്വപ്നങ്ങള്‍ക്ക് തടസ്സമായി അല്ലെ ? "

" ദീപക് , ഇപ്പോള്‍ എന്റെ ഉച്ചയുരക്കങ്ങളില്‍ സ്വപനങ്ങലില്ല

...പകല്‍ കിനാവുകളില്‍ ഞാനെന്നോ പരിചയപ്പെട്ട നിന്റെ കുറുമ്പുകള്‍ മാത്രം .."

അപ്പുറത്ത് ഒരു ദീര്‍ഘ നിശ്വാസം കേട്ടു ...

നിമിഷങ്ങളുടെ ഇടവേലകള്‍ക്ക് ശേഷം പതിഞ്ഞ സ്വരം ..

" ഗായത്രീ , ഇപ്പോള്‍ രണ്ടു വ്യക്തികള്‍ എന്നതിലുപരി

രണ്ടു ജീവിതങ്ങലാണ് നമ്മള്‍ ...പലപ്പോഴും നമ്മള്‍ അത് മറക്കുന്നു .."

കണ്ണാടിയില്‍, ടാബില്‍ ലാമ്പിന്റെ നിഴല്‍ മുഖത്ത് വരച്ച

ചിത്രങ്ങള്‍ ഓര്‍മ്മപ്പെടുത്തി .... സ്വപ്‌നങ്ങള്‍

ഇതിലേറെ മനോഹരങ്ങലായിരുന്നു ....

മൌനത്തിനും വാക്കിനും ഇടയിലെ ഇടവേളകളില്‍ എവിടെ വച്ചോ

ആണ് അവനെ പരിചയപ്പെടുന്നത്‌ ...

അല്ലെന്കില്‍

വിര ഹ തിനും സമാഗമാതിനും ഇടയില്‍ ജീവിതത്തിന്റെ

അസ്ഥികള്‍ പൂക്കുന്നുന്ടെന്നരിഞ്ഞ നിമിഷങ്ങളുടെ

ഉള്‍ കോണുകളില്‍ വച്ചു ...

പുറത്തു ...നിലാവ് പെയ്ത വയലുകളില്‍ കറുത്ത നിഴലുകള്‍

വരിവരിയായി അകന്നു പോയി ....

ഒരു നിമിഷം ഓര്ത്തു ...

ദിലീപെട്ടനെ കുറിച്ചു ...

ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ അച്ഛനെ കുറിച്ചു ...

ഇന്‍ ലങ്ടിന്റെ മുകള്‍ വശത്ത് ..തീയതിയും സ്ഥലവും എഴുതി ...

എന്നിട്ട് ..എഴുതി തുടങ്ങി ..

" അകലുമ്പോള്‍ ആണല്ലോ നമുക്കിടയില്‍ വാകുകളുടെ

ആധിക്ക്യം ഉണ്ടാവുന്നത് ...ഞാനിന്നൊരു ഭാര്യയാണ്‌ ..

രണ്ടു ജീവിതങ്ങള്‍ തമ്മില്‍ ഒരു താരതമ്യം എനിക്ക് വയ്യ ..

എന്റെ ഇപ്പോഴത്തെ അവസ്ഥ നിന്റെ ഭാഷയില്‍ പറഞാല്‍ ...

സ്വപ്നങ്ങളുടെ ഇല കീരില്‍ ഒരു നുള്ള് യാഥാര്‍ത്ഥ്യങ്ങളുമായി ...

ജീവിതത്തിന്റെ ചവിട്ട്‌ പടികളിളുടെ ....


നമ്മള്‍ ഒരു പടകന്നു അല്ലെ ?....

ക്ലോക്കിലെ കിളി ഉണര്‍ന്നു ചിലച്ചു..

എഴുത്തിന്റെ ഒഴുക്ക് നഷ്ടമായി ...

ദീപക് വീണ്ടും ചോദിക്കുന്നു ...

" ഗായത്രീ നീ പറഞ്ഞതോര്‍ക്കുന്നോ ? ..

നീ എന്നെങ്കിലും ഒരാളെ സ്നേഹി ചിരുന്നെന്കില്‍

നിന്റെ ഭര്‍ത്താവിനെക്കള്‍ സ്നേഹം അയാലോടയിരിക്കും

... നീ പലിക്കുന്നുവോ "" ....

ദീപക്കിന്റെ ചിരി ഏകാന്തതയില്‍ അലിഞ്ഞു ഇല്ലാതായി ...

ഇവിടെ മൌനമാണ് നല്ലത് ...അതിന് ഒരു പാടു അര്‍ത്ഥ തലങ്ങള്‍ ഉണ്ടല്ലോ ....

അവള്‍ , ചുമരിലെ ചിത്രത്തില്‍ നിന്നു കണ്ണ്

പൊഴിക്കുന്ന കുട്ടിയെ നോക്കി മനസ്സില്‍ പറഞ്ഞു ...

ദീപക് , എന്റെ മൌനം മുറിയുന്ന നിമിഷങ്ങള്‍ വേദനയുടെതാണ് ....

പേപ്പറില്‍ തലയില്ലാത്ത ഒരു രൂപത്തെ വരച്ചു അവള്‍ പിരുപിരുത് ...

പുറത്ത് മഴ ചാരാന്‍ തുടങ്ങി ..

ജനലിന്റെ ഒരു പാതി തുറന്നു മഴയ്ടെ നേര്ത്ത

ഇരമ്പളുകള്‍ക്ക് ചെവിടോര്‍ത്തു കൊണ്ടു അവള്‍ നിന്നു ...

ഈ മഴ നാരുകല്‍ക്കിടയിലെ ഇരുട്ടു തന്നെയായിരിക്കണം

തന്നെ അവനുമായി അടുപ്പിച്ചത് ...

ക്ലോക്കില്‍ പക്ഷി വീണ്ടും ചിലച്ചു ...

വീണ്ടും എഴുതി തുടങ്ങി..

..... ഞാന്‍ വാകുകള്‍ക്ക് പിശുക്കു കാട്ടുന്നു അല്ലെ ?

രേതുഭേധങ്ങള്‍ക്ക് ഇന്നലകളെ തിരിച്ചു തരാന്‍ കഴിയില്ലല്ലോ ...

ദീപക്ക് , നിനക്കറിയാമോ നഷ്ടങ്ങളുടെ തീവ്രത ഏറ്റവും കൂടുതല്‍ എപ്പോഴാണെന്നു ? ...

കണ്ണുനീര്‍ തുളുമ്പി അക്ഷരങ്ങള്‍ വികൃതമായി ....

...ഇന്നലെ വരെ സ്വന്തമായിരുന്ന ഒന്നു ഇന്നു ഒന്നു അല്ലതവുമ്പോള്‍ ...

നിന്റെ കാര്യത്തിലും സംഭവിച്ചത് അതാവണം ...

മൌനത്തിനും വാകിനും ഇടയില്‍ വച്ചു തന്നെയാണ്

അവനെ തനിക്ക് നശടമായതും ....

ചുവപ്പിന് ചോര എന്നതാണ് കൂടുതല്‍ യോജിച്ച

അര്ത്ഥം എന്നവന്‍ മനസ്സിലാക്കിയ ദിവസം ...

.....പണ്ടു ...

സെല്ലിന്റെ കനം കൂടിയ കമ്പികളില്‍ തലചായ്ച്ചു വച്ചു കൊണ്ടു അവനെഴുതി ...

: അകലങ്ങളിലാനല്ലോ അടുപ്പത്തിന്റെ വിത്തുകള്‍

മുളക്കുന്നത് ...അത് കൊണ്ട് നാം അടുത്ത് കോന്ടെയിരിക്കും ...

മാര്ചിനും പ്രയമേരി വരുകയാണ് ....പിന്നെ നിനക്കും എനിക്കും ....

പിന്നെ ...

ചെളി പുരണ്ട ചുമരില്‍ തലചെര്‍ത്തു വച്ചു

അവന്‍ മൌനത്തിലേക്ക് തിരിച്ചു പോയി ...ഇരുട്ടിലേക്ക് ...

നിഴലുകള്‍ ഊന്ജലടിക്കൊണ്ടിരുന്ന ഉച്ചയ്ക്കാന് ദിലീപെട്ടന്‍ കയറി വന്നത്

..യാതൊരു മുന്നറിയിപ്പുമില്ലാതെ ...

" നിനക്കു ഒരു സര്പ്രിസ് ആയിക്കൊട്ടെന്നു കരുതി ..."

രാത്രി ...

പരാതികളുടെ ഭാണ്ടാക്കെട്ടുകലഴിക്കുകയായിരുന്നു ഇരുവരും ...

പിന്നെ ആകുലതകലായിരുന്നു ...തന്നെ കുറിച്ചു ..കുഞ്ഞിനെ കുറിച്ചു ....

ഉറക്കം വന്നില്ല ..

കരങ്ങിക്കൊണ്ടിരിക്കുന്ന ഫാനിന്റെ ശബ്ദം മാത്രമുണ്ട് മുറിയില്‍ ...

കത്ത് മുഴുമിപ്പിച്ചില്ല എന്നോര്‍ത്ത് ...

കത്ത് വീണ്ടുമെടുത്തു മുന്നില്‍ വച്ചു...

...........സ്വപനങ്ങള്‍ സ്വപ്നങ്ങലായിതന്നെ അവശേഷിക്കട്ടെ

..അല്ലെങ്ങില്‍ അവയുടെ ആത്മാവ് നഷ്ടപ്പെട്ടു പോവും ..

അന്ന് ...മഞ്ഞ നിറത്തിലുള്ള , കൊഴിയരായ ഇലകളും

പേറി നില്ക്കുന്ന അക്കെശ്യ മരച്ചില്ലകളുടെ ഇടയില്ലോടെ ,

ദൂരെ പൂത്തു നില്ക്കുന്ന പേരറിയാത്ത മരങ്ങളും കടന്നു ,

നീലാകാശത്തെ നോക്കി അവന്‍ പറഞ്ഞു ...

അകലെ , താഴ്വാരത്തില്‍ അസ്തമയ സൂര്യന്റെ കിരണങ്ങള്‍ വൃക്ഷ തലപ്പുകളെ തലോടി കൊണ്ടിരുന്നു ..ചില ഭാഗങ്ങളെ അപ്പോഴും നിഴല്‍ മറച്ചിരുന്നു ...

മനസ്സുപോലെ ...

അറിയാതെ ചിരിച്ചുവോ?

ഇനി എന്തെങ്ങിലും എഴുതാതെ നിവൃത്തിയില്ല ..അവള്‍ സ്വയം പറഞ്ഞു ...

ദീപക് നിനക്കു തന്ന വാക് പാലിക്കാന്‍ എന്റെ

ജീവിതം ബലികഴിക്കേണ്ടി വരുമോ എന പെടിയനെനിക്ക് ....

ക്ലോക്കിലെ സെക്കന്റ് സൂചിയും ഹൃദയവും ഒരേ

താളതിലായപ്പോള്‍ ഭയം തോന്നി ...ഒരു നിമിഷം എല്ലാം നിലച്ചുവെന്ന തോന്നല്‍ ....

ഇനിയെന്തെഴുതനം .....പേന കൊണ്ടവള്‍ നെറ്റിയില്‍ താളമിടന്‍ തുടങ്ങി ...

സമയം പതിനൊന്നായി കാണണം ...

ഫോണിന്റെ ശബ്ദം ...

ദീപക്കാന് മറ്റേ തലക്കല്‍ ...

ചോധ്യങ്ങലില്ല ..പകരം ഉത്തരങ്ങള്‍ മാത്രം ...

" ...ഞാന്‍ നാളെ തിരിച്ചു പോകുന്നു ...ഇനിയൊരു

തിരിച്ചു വരവുണ്ടാകില്ല ...എന്റെ ശരികള്‍

മറ്റുള്ളവരുടെ തെറ്റു കലാവാം .. യാത്ര ചോദിക്കുന്നില്ല ......"

ഗായത്രി ജനാല തുറന്നു പുറത്തേക്ക് നോക്കി ...

അപ്പോഴും മഴനാരുകള്‍ക്കിടയില്‍ ഇരുട്ടുണ്ടായിരുന്നു .......

Saturday, April 5, 2008

സ്മൃതി....

സ്മൃതി...


ചിതലരിച്ചൊരു ചുവപ്പ് നാട...


അതിലൂടെ ആകാശം കാണാം....


ഒരു പാടു മറവികള്‍...


നിറം മങ്ങിയാല്‍ വലിചെരിയുന്നവ...


കാലത്തില്‍ ദ്രവിച്ചു മണ്ണാകുന്നു...


ചിലപ്പോള്‍....


വീണ്ടും പുനര്‍ജനിക്കുന്നു ...


പക്ഷെ നിറം വേറെ ...


കാലം ഓര്‍മകളെ പിറകിലാക്കുമ്പോള്‍ ...


ഒരു ചോദ്യ ചിഹ്നം മാത്രമാവശേഷിക്കുന്നു.....

Sunday, March 30, 2008

പറയാന്‍ മറന്നത് ...നീ കേള്‍ക്കാനും

നിന്റെ ...

മനസ്സിന്റെ ജാലക കിളിവാതില്‍ ുറന്നതെന്തിനാണ് ?

ഇരുട്ടിന്റെ നനുത്ത മുടുപടമായി

നിന്റെ ഹൃദയത്തിലേക്ക് ചെക്കെരാനോ

തണുപ്പിന്റെ നീരാളി കൈകളാല്‍


നിന്റെ കഴുത്തില്‍ സ്നേഹത്തിന്റെ

ചുവന്ന വളയങ്ങലുണ്ടാക്കുവാണോ ??

അതോ...

ദ്രവിച്ച സ്മരണകളെ....

നിലാവിന്റെ പൂമുഖത്തേക്ക്‌ ....

വലിചെരിയുവാണോ ??????...............

Saturday, March 29, 2008

യാത്രാ മൊഴി...പേരറിയാത്ത കൂട്ടുകാരിക്ക്....

എന്റെ ...

ഉച്ചയുരക്കങ്ങളിലെ സ്വപ്നങ്ങളില്‍

നീ ഉണ്ടായിരുന്നില്ല ...

പകല്‍ കിനാവുകളിലും

ചക്രങ്ങള്‍ ചവച്ചു തുപ്പിയ മാംസ ചീളുകള്‍...

നിന്നെ

എന്റെ സ്വപ്നങ്ങളിലെ പതിവുകാരിയാക്കി.

നീ ഓര്‍ക്കുന്നുവോ..

ഇനി നീ...

പത്ര താളുകളിലെ വിരുന്നുകാരി മാത്രം..

ഇനി നിന്റെ പാദങ്ങള്‍ ..

ഈ പടികള്‍ക്ക്‌ ഭാരമാവുകയില്ല...

ഇനിയീ മണ്‍തരികളെ...

നോവിക്കില്ലോരിക്കലും....

Tuesday, March 25, 2008

അഭിരാമിയുടെ ജീവിതത്തില്‍ നിന്നു......

19-02-1995
രാഹുല്‍ ,
തണുപ്പു ലഭിക്കുന്ന തീരങ്ങളിലാണല്ലോ മനുഷ്യര്‍ എന്നും ചേക്കേരാരുള്ളത്.... മരണത്തിനെക്കാള്‍ തണുപ്പു ...സ്നേത്തിനാണ് എന്നറിഞ്ഞപ്പോള്‍ മനസ്സു അങ്ങോട്ട് ചാഞ്ഞു...
നിലാവിന്റെ സുതാര്യതയെക്കാള്‍ ഇരുട്ടിന്‍ന്റെ മരവിനെ ഞാനിഷ്ടപ്പെടുന്നു .....പലപ്പോഴും നിലാവിന്റെ മുന്‍പില്‍ അത് തോറ്റുപോവുമ്പോഴും ......
നമ്മള്‍ കണ്ടിട്ട് വര്‍ഷങ്ങള്‍ ഒരുപാടു ആകുന്നു അല്ലെ? ..
എന്തൊക്കെയുണ്ട്‌ വിശേഷങ്ങള്‍? ..നീ ഇപ്പോള്‍ ഓര്‍ക്കുണ്ടോ ..കൊച്ചരിപ്പൂക്കള്‍ നിറഞ്ഞ മാഹി കോളേജ് ലെ കുന്നില്‍ ചെരുവില്‍ തലം കെട്ടി കിടക്കുന്ന മയഴി പുഴയെ നോക്കി സുദേവ്‌ പാടിയ കവിതകള്‍? ....അവയെ ഞാന്‍ കണക്കട്ടു പരിഹസിച്ച ദിവസം അവന്‍ വല്ലതയിരുന്നുവല്ലേ?..........
[ പിറ്റേന്നു സുദേവ്‌ കോളേജ് കാന്റീനില്‍ വച്ചു സ്വകാര്യത്തില്‍ ചോദിച്ചു? ... നി ആ റോസാ പൂവിനെ സ്നേഹിക്കുന്നില്ലേ ?.... ഞാന്‍ ഉറച്ച സ്വരത്തില്‍ മറുപടി പറഞ്ഞു ....അതെ റോസാ പൂവിന്റെ സുഗന്തതെക്കള്‍ ഏറെ അതിന്റെ മുള്ള്‌ കൊണ്ടുള്ള മുറിവുകളെ...
യാദ്രിശ്ചികമായാണ് ഞാനത് പറഞ്ഞതെങ്ങിലും...ഇന്നു ഞാനോര്‍ക്കുന്നു ...പറഞ്ഞതു സത്യമായിരുന്നു .... ഞാന്‍ റോസാ പൂവിനെ സ്നേഹിക്കാന്‍ തുടങ്ങിയിരിക്കുന്നു...അതിന്റെ മുള്ള്‌ കളെ ..അവന്റെ പിനക്കങ്ങളെ... ]
ഓഹ് ഞാനെന്തൊക്കെയോ പറഞ്ഞു അല്ലെ?.. പിന്നെ ..ഇവിടെ സുഖം... സ്വന്തം
അഭിരാമി.
........................................................................................
രാഹുല്‍,
സുദേവിന്റെ എഴുത്ത് വന്നിരുന്നു...നെരൂദയുടെ ഈരടികളും.... " വസന്തം ചെടിനരുകളോട് ....." നീ അറിയുമോ...ഇന്നലെ ഔപചാരികമായി വഴിപിരിഞ്ഞ അമ്മയും അച്ഛനും ഇന്നു കോടതി മുറിയില്‍ ..അല്ലെങ്ങിലും മനസ്സുകള്‍ തമ്മിലകന്നാല്‍ പിന്നെ എന്തിന് ഒരു നിയമ സാക്ഷ്യം...
[ ഒരു കോളേജ് സായാഹ്നത്തിലെ പുക വിരുന്നുകല്‍ക്കിടയിലാണ് സുദേവ്‌ നിര്‍ബന്ടിച്ചു തുടങ്ങിയത്..പ്ലീസ് രാഹുല്‍ നീ ഒന്നു പറയു...നീ അവളുടെ നല്ല ഫ്രണ്ട് അല്ലെ ?... അവളെ ഞാന്‍ എന്താ പറയ?... എനിക്ക്... അപ്പോള്‍ അകലെ കുന്നോറത്തു അക്കേഷ്യ മരങ്ങള്‍ക്കിടയിലൂടെ സുടെവിനെ തേടി അഭിരാമി വരുന്നുണ്ടായിരുന്നു ....എങ്ങനെ അവതരിപ്പിക്കും എന്നതായിരുന്നു പ്രശ്നം ..പക്ഷെ അവര്‍ തന്നെയായിരുന്നു എപ്പോഴും പരസ്പരം അറിയിച്ചിരുന്നത്...എല്ലാ പചിലകളും വാടി കരിഞ്ഞു പോയ ഏപ്രില്‍ മാസം ....
പിന്നെ ... ]

സ്വന്തം
അഭിരാമി
.......................................................................................
രാഹുല്‍ ,
നിനക്കു അഗ്നിയെ സ്നേഹിച്ച ഈയം പാട്ടയെ അറിയില്ലേ ?....അവയ്ക്ക് മരണം എങ്ങിലും കൂട്ടിനെത്തുന്നു ..എനിക്കോ? ...കൂട്ടയോട്ടത്തില്‍ കാലിടറിയ കുതിരയുടെ അവസ്തയനെനിക്ക്...പിറകോട്ട് പോകാനുള്ള ഭയവും ..ലക്ഷ്യതിലെതുമോ എന്നുള്ള ആശങ്കയും...എല്ലാത്തിനും ഉപരി ..ഗാലറി യില്‍ അര്തിരംബുന്ന ക്രൂരന്മാരായ കാണികളും....പക്ഷെ എനിക്കും ലക്ഷ്യത്തില്‍ എത്തണം ...അവസാനം അയെന്കിലും ...
രാഹുല്‍ , നിനക്കറിയാമോ? .. ഇല്ലയ്മയിലും സ്നേഹം കൊണ്ടു സംബന്നമായൊരു വീട് ..അവിടെ എന്നെ പ്രതീക്ഷിച്ചിരിക്കുന്ന കൂട പിരപ്പുകള്‍ ...അവരുടെ ആത്മാര്തതയാണ് കാപട്യങ്ങളുടെ ഈ നഗരത്തില്‍ എന്നെ വിദ്യര്തിയായി എത്തിച്ചത്‌ ..എന്നിട്ട് വിദ്യാര്ത്ഥി വിരുദ്ധ നിലപാടുകളെ നഖ ശിഖാന്തം എതിര്‍ത്തത്.. വിപ്ലവ വിദ്യാര്ത്ഥി പ്രസ്ഥാനത്തിനു ജീവിതം ഹോമിച്ചു.. ഇന്ഖിലാപ് വിളിച്ചു തളരുമ്പോള്‍ ..ആകെഷ്യ മര തണലിലും ..കാന്റീന്‍ ബെന്ച്ചുകളിലും എന്റെ ദിവസങ്ങള്‍ ഞാന്‍ നിങ്ങള്‍ക്‌ പങ്കു വച്ചു തരുമ്പോള്‍ ..അറബി കഥയിലെ സുല്താനെ പോലെ ഞാന്‍ വരുനതും കാത്തിരുന്നു..
എന്റെ കൂട പിരപ്പുകള്‍..ശാപങ്ങള്‍ മാത്രം സമ്മാനിച്ച ഈ നഗരത്തില്‍ നില്ക്കാന്‍ ബുദ്ധിമുട്ടാണ്.. എല്ലാ ശാപങ്ങളും പേറി ഞാന്‍ യാത്രയാവട്ടെ...
സ്വന്തം
സുദേവ്‌.
..................................................................
രാഹുല്‍ ,
അടുത്ത ആഴ്ച എന്റെ വിവാഹമാണ് ...ഒരു പ്രതികാരത്തിന്റെ ചരിതര്ത്യത്തോടെ സുദേവിനും അയക്കുന്നു ഒരു ക്ഷണപത്രം..ഈ നഗരത്തിലെ വര്‍ണ ശബളിമയെ സ്നേഹിച്ച എനിക്ക് എന്റെ കൌമാരത്തോട്‌ പകരം വീട്ടണം..ഓഹ് വരനെ പരിചയ പെടുതിയില്ലല്ലോ?
[ മദ്യത്തില്‍ കുഴഞ്ഞ ഒരു കടപ്പുറ സന്ധ്യയില്‍ സുദേവ്‌ സിഗരറ്റ്‌ വലിച്ചെറിഞ്ഞു ...എന്നിട്ട് ഇടറിയ സ്വരത്തില്‍ പറഞ്ഞു...ഏതോ എഞ്ചിനീയര്‍ ഫ്രം ...വാക്കുകള്‍ മു‌ഴുമിപ്പിക്കാതെ മുറിഞ്ഞു ....]
സ്വന്തം
അഭിരാമി
....................................................................
ബാഗ്ലൂര്‍ മാര്‍ച്ച് : നഗരത്തിലെ പ്രസിദ്ധമായ ഒരു ലോഡ്ജില്‍ മലയാളിയായ എന്‍ജിനിയറുടെ ഭാര്യ അഭിരാമി ആത്മഹത്യ ചെയ്ത നിലയില്‍ ...മരണത്തിനു ആരും ഉത്തരവാധികലല്ലെന്നു അരികില്‍ നിന്നും കിട്ടിയ കുറിപ്പില്‍
....................................................................
ഓഹ് എന്നെ പരിച്ചയപ്പെടുതിയില്ലല്ലോ ..ഞാന്‍ രാഹുല്‍ ....സുദേവിന്റെ സുഹൃത്ത് ..അഭിരമിയുടെയും ...ഈയാം പാറ്റയെ പോലെ അല്പയുസ്സുള്ള ജീവി ......

Saturday, March 15, 2008

വേനല്‍ക്കിനാവുകള്‍

വേനല്‍ എപ്പോഴും വിരസമാണ് ......

വരണ്ട വേനലില്‍ എന്നും നിറം മങ്ങിയ ഒര്മകളാണ് എനിക്ക് .....

ഏപ്രിലില്‍ പരീക്ഷകള്‍ക്ക്‌ സലാം പറഞ്ഞു വീട്ടില്‍ മടങ്ങിയെത്തുമ്പോള്‍ ...മനസ്സില്‍ ഒരവേശമാണ് .....

പൊടി പാറുന്ന മണ്ണില്‍ നിന്നും ......പൂഴിയില്‍ കളിവീടുണ്ടാക്കാന്‍....അമ്മയുടെ വീട്ടിലേക്ക് ....അവിടെ പുഴയുണ്ട് ...ഒഴുകി തീരാത്ത സ്മരണകള്‍ പോലെ .....

നരച്ച വേനലില്‍ നിന്നും മഴനാരുകല്‍ക്കിടയിലേക്ക് ഒരു ഒളിച്ചോട്ടം ............


അവിടെ ഇപ്പോള്‍ പേരു ഓര്‍മ ഇല്ലാത്ത ഒരു കളിക്കൂട്ടുകാരി ഉണ്ടായിരുന്നു... ഒരിക്കല്‍ അവള്‍ പറഞ്ഞതോര്‍ക്കുന്നു ..അവളുടെ അനുജത്തി തമിള്‍ മാത്രമെ പറയു‌അതിനാല്‍ ...അവളെ അനിയതിയായി കാണാന്‍ പറ്റുന്നില്ല എന്ന്....അവളും തനിച്ചായിരുന്നു... അമ്മയും അച്ഛനും ദൂരെ എവിടെയോ ...ഇടയ്ക്ക് വരുന്ന കത്ത് മാത്രം .... ബന്ധത്തിനു സാക്ഷി... അവള്‍ വല്ലാതെ വേദനിചിരിക്കാം... ഇന്നെവിടെ അവള്‍ ഒന്നും അറിയില... അവള്‍ എന്റെ വേനല്‍ക്കാല ഓര്‍മകളില്‍ മാത്രമെ എന്നും ഉണ്ടായിരുന്നുള്ളു ...പോല്ലുന്ന്ന വേനലില്‍ ..ഉള്ളില്‍ തീകനലുകള്‍ ഒളിപ്പിച്ചുവച്ചു

അവിടെഎന്നെ ഏറെ ആകര്‍ഷിച്ചത്‌ ..അവിടുത്തെ സന്ധ്യ സമയമാണ്.. പുഴയില്‍ സുര്യന്‍ താഴുന്നതും നോക്കി എത്രയോ സമയം ഇരുന്നിട്ടുണ്ട്.. അപ്പോഴത്തെ നിശ്ശബ്ദത ... കൂടനയനുള്ള കിളികളുടെ വെപ്രാളം.. മനുഷ്യരുടെയും.. എവിടെയയിരികും അവരുടെ വീടുകള്‍ ..വെറുതെ ഒര്തുനോക്കാറുണ്ട്..

ഒരു പക്ഷെ ഞാന്‍ ആദ്യം പ്രണയിച്ചത്‌ അവിടുത്തെ സന്ധ്യയെ ആയിരിക്കും...

Thursday, March 13, 2008

നിനക്കായ്

നിനക്കായ്
എന്‍റെ.....
മനസ്സില്‍ ഒരു കണ്ണാടി .....
നിന്‍ മുഖം മാത്രം കാണാന്‍.
ഹൃദയത്തില്‍ ഒരു മയില്‍പ്പീലി .......
നിന്‍ ഓര്‍മകള്‍ ഒളിപ്പിക്കാന്‍ .
ഹൃദയത്തില്‍ ഒരു മഞ്ഞുതുള്ളി........
നിന്‍ കുറുമ്പുകള്‍ അലിയിക്കാന്‍.......