വേനല്‍ എപ്പോഴും വിരസമാണ് ......
വരണ്ട വേനലില്‍ എന്നും നിറം മങ്ങിയ ഒര്മകളാണ് എനിക്ക് .....
ഏപ്രിലില്‍ പരീക്ഷകള്‍ക്ക് സലാം പറഞ്ഞു വീട്ടില്‍ മടങ്ങിയെത്തുമ്പോള്‍ ...മനസ്സില്‍ ഒരവേശമാണ് .....
പൊടി പാറുന്ന മണ്ണില്‍ നിന്നും ......പൂഴിയില്‍ കളിവീടുണ്ടാക്കാന്‍....അമ്മയുടെ വീട്ടിലേക്ക് ....അവിടെ പുഴയുണ്ട് ...ഒഴുകി തീരാത്ത സ്മരണകള്‍ പോലെ .....
നരച്ച വേനലില്‍ നിന്നും മഴനാരുകല്‍ക്കിടയിലേക്ക് ഒരു ഒളിച്ചോട്ടം ............
അവിടെ ഇപ്പോള്‍ പേരു ഓര്‍മ ഇല്ലാത്ത ഒരു കളിക്കൂട്ടുകാരി ഉണ്ടായിരുന്നു... ഒരിക്കല്‍ അവള്‍ പറഞ്ഞതോര്‍ക്കുന്നു ..അവളുടെ അനുജത്തി തമിള്‍ മാത്രമെ പറയുഅതിനാല്‍ ...അവളെ അനിയതിയായി കാണാന്‍ പറ്റുന്നില്ല എന്ന്....അവളും തനിച്ചായിരുന്നു... അമ്മയും അച്ഛനും ദൂരെ എവിടെയോ ...ഇടയ്ക്ക് വരുന്ന കത്ത് മാത്രം .... ബന്ധത്തിനു സാക്ഷി... അവള്‍ വല്ലാതെ വേദനിചിരിക്കാം... ഇന്നെവിടെ അവള്‍ ഒന്നും അറിയില... അവള്‍ എന്റെ വേനല്‍ക്കാല ഓര്‍മകളില്‍ മാത്രമെ എന്നും ഉണ്ടായിരുന്നുള്ളു ...പോല്ലുന്ന്ന വേനലില്‍ ..ഉള്ളില്‍ തീകനലുകള്‍ ഒളിപ്പിച്ചുവച്ചു
അവിടെഎന്നെ ഏറെ ആകര്‍ഷിച്ചത് ..അവിടുത്തെ സന്ധ്യ സമയമാണ്.. പുഴയില്‍ സുര്യന്‍ താഴുന്നതും നോക്കി എത്രയോ സമയം ഇരുന്നിട്ടുണ്ട്.. അപ്പോഴത്തെ നിശ്ശബ്ദത ... കൂടനയനുള്ള കിളികളുടെ വെപ്രാളം.. മനുഷ്യരുടെയും.. എവിടെയയിരികും അവരുടെ വീടുകള്‍ ..വെറുതെ ഒര്തുനോക്കാറുണ്ട്..
ഒരു പക്ഷെ ഞാന്‍ ആദ്യം പ്രണയിച്ചത് അവിടുത്തെ സന്ധ്യയെ ആയിരിക്കും...

No comments:
Post a Comment