സ്മൃതി
സ്മൃതി...
ചിതലരിച്ചൊരു ചുവപ്പ് നാട...
അതിലൂടെ ആകാശം കാണാം....
ഒരു പാടു മറവികള്‍...
നിറം മങ്ങിയാല്‍ വലിചെരിയുന്നവ...
കാലത്തില്‍ ദ്രവിച്ചു മണ്ണാകുന്നു...
ചിലപ്പോള്‍....
വീണ്ടും പുനര്‍ജനിക്കുന്നു...
പക്ഷെ നിറം വേറെ...
കാലം ഓര്‍മകളെ പിറകിലാക്കുമ്പോള്‍...
ഒരു ചോദ്യ ചിഹ്നം മാത്രമാവശേഷിക്കുന്നു.....
റീ ലോടെടു
കീ ബോര്‍ഡില്‍ വിരലുകളമര്‍ന്നു...
മോനിടറില്‍ ചോദ്യം .....
വര്ഷം ,മാസം , ദിവസം .....
ഓര്‍മ്മകളുടെ .....
ഇവിടെ ആകാശമില്ല ...
നാലുകെട്ടുകളും മേല്‍ക്കൂരകളും മാത്രം ..
'മൌസുകള്‍ ' ഇര തേടുമ്പോള്‍ ...
നരിച്ചീറുകള്‍ പറന്നുയരുന്നു ...
ഇവിടെ മനസ്സും ഹൃദയവുമില്ല ...
'ഹാര്‍ഡ് ഡിസ്കും' 'റാമും' മാത്രം..
ഇവിടെ മറവികള്‍
വെറും ഓര്‍മ്മകള്‍ മാത്രം ...
ചിന്തകള്‍ക്ക് വില പെശുമ്പോള്‍
പരസ്യ വാചകം .....
'ദ ജെനെരേശന്‍ നെക്സ്റ്റ് '
Wednesday, October 29, 2008
സ്മൃതി റീ ലോടെടു
Tuesday, October 21, 2008
പ്രണയം വരുന്ന വഴികള്‍
സൌഹൃദത്തിന്റെ പുറന്തോട് നീക്കി ..
ആത്മാര്തത കൂടിയ വശത്തുനിന്നും
ഒരു ചെറിയ കഷണം....
മഞ്ഞു കാല പ്രഭാതത്തിന്റെ
പരിഭവം മാറാത്ത മഞ്ഞു തുള്ളികള്‍ ..
തണുപ്പിനു ...
മനസ്സിന്റെ ശീതീകരിച്ച ചില്ല് കോണില്‍
ആര്‍ദ്ര മായിരുന്ന സ്നേഹം ..
അളവില്ലാതെ ...
സ്വാര്തത , കുശുമ്പ് ...
അന്യരോടുള്ള അസൂയ ..
ആവശ്യത്തിനു ..
പിന്നെ ..
ഇഷ്ടമുള്ളതെന്തും സാധ്യമാക്കി കൊടുക്കാനുള്ള ..
ആവേശവും ...
ഒക്കെ ചേര്ത്തു ..
കൗമാരത്തിന്റെ അടപ്പുമിട്ടു ...
മനോ മുകുളങ്ങളുടെ ചെറിയ ജാറില്‍ ..
കറങ്ങിയും ...കറക്കിയും ...
ഇതാ അവള്ക്ക് ....
സ്വപ്ന മധുരത്തോടെ ....
ഒരു പാനീയം ...
അത് പ്രണയത്തിന്റെ ...
Subscribe to:
Posts (Atom)
