വിരസമായ ഒരു വൈകുന്നേരം....കമ്പ്യൂട്ടര്‍ ലാബില്‍ എന്‍റെ തൊട്ടടുത്ത സീറ്റില്‍ പതിവുപോലെ അവരുണ്ടായിരുന്നു.ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി ...അവള്‍ മൂടുപടം കൊണ്ടു മുഖം മരച്ചിരിക്കുകയായിരുന്നു...അവളുടെ കൂട്ടുകാരി ദുഃഖ ഭാവത്തോടെ എന്നെ നോക്കി ...ഞാന്‍ ചിരിച്ചെന്നു വരുത്തി..
വീണ്ടും തിരിഞ്ഞു നോക്കുമ്പോള്‍ മൂടുപടതിന്റെ അരികു നനഞ്ഞു തുടങ്ങിയിരുന്നു ...
അവളുടെ ഫ്രണ്ട് ചോദിച്ചു ...ഒന്നു സംസാരിച്ചു കൂടെ...
ഞാന്‍ ഒന്നും പറഞ്ഞില്ല ...........അല്പ സമയം നിശബ്തത .....
അവള്‍ ഫ്രണ്ട് നോട് പറയുന്നതു കേട്ടു ...." ഒരു ഗ്രാഫിക്സ് വിദഗ്തന്‍ ....ചിത്ത്രത്തിലെ ആളുകളുടെ തലകള്‍ മാറ്റിവെച്ചു രസിക്കുകയാണ് ..."
അവള്‍ മനസ്സില്‍ ഓര്ത്തു ..ജീവിതത്തിലും അയാള്‍ അങ്ങിനെ ആയിരിക്കും ..പരിചയ പെട്ടവുടെ പുതുമ നശിക്കുമ്പോള്‍ ..പുതിയ ബന്ധങ്ങള്‍ തേടി പോകുന്നു...എന്നാണ് അവനെ കൂടുത ഇഷ്ടപ്പെട്ടത് ??..നീ ചീത്ത ആവരുത് എന്ന് പറഞ്ഞപ്പോള്‍ ...ഇതിലേറെ ഞാന്‍ ചീത്ത ആവനില്ലെന്നു മറുപടി പറഞ്ഞപ്പോലോ ?....എന്നായിരുന്നു അത്?....
മൂടുപടം കൊണ്ടു മുഖം തുടച്ചു അവള്‍ തിരിഞ്ഞു നോക്കി ...
അവന്‍ ഈ ലോകതെങ്ങുമല്ല ....
ഫ്രണ്ട് നെ പതുക്കെ വിളിചിട്ടു പറഞ്ഞു ....ഒന്നു വിളിക്കാന്‍ ..അവനെ..
അവള്‍ എന്നെ വിളിച്ചു ...
ജ്ഞആന്‍ പറഞ്ഞു ..എനിക്ക് തനിയെ സംസാരിക്കണം ....
ഞാനും അവളും ക്ലാസ്സിന്റെ ആളൊഴിഞ്ഞ ഒരു മൂലയിലേക്ക് നടന്നു ....
പിന്നെ...
എല്ലാ പിനക്കങ്ങളുടെയും അവസാനം സംബവിക്കുന്നതുപോലെ ....
ഞാന്‍ കീശയില്‍ നിന്നു ഒരു ചോക്ലേറ്റ് എടുത്തിട്ടു പറഞ്ഞു ...
സോറി ..മറ്റൊരു പിണക്കം വരെ ...
ചോകലടിന്റെ മധുരത്തില്‍ പിണക്കങ്ങളും പരിഭവങ്ങളും അലിഞ്ഞില്ലഅതാവുമ്പോള്‍ ...കുഞ്ഞു കരഞ്ഞു..
അവനെ താരാട്ടു പാടി ..ഉറക്കുമ്പോള്‍ പെട്ടന്ന് ഓര്ത്തു ..ഭര്ത്താവ് വരന്‍ സമയമായിരിക്കുന്നു ...
നേരെ പൂമുഖത്തേക്ക് നടന്നു ....ഭര്‍ത്താവിന്റെ വരവിന് കാത്തിരിക്കാന്‍ ...
അപ്പോഴും മനസ്സിലോര്‍ത്തു ..എല്ലാം ഒരു മായ കാഴ്ച ആയിരുന്നു ....
Saturday, April 26, 2008
ഒരു നുണ കഥ
Subscribe to:
Post Comments (Atom)

1 comment:
sathyamulla nuna katha alle
Post a Comment