ഫ്ലാഷ് ബാക്ക്
-----------------
ഡല്‍ഹി : 1980 december
പതിവിലുമതികം മൂടല്‍ മഞ്ഞുള്ള ഒരു പ്രഭാതം.കണ്ണുകളെ ഫോഗ് ലൈറ്റുകള്‍ കബളിപ്പിച്ചപ്പോള്‍ പൊലിഞ്ഞത് രണ്ടു ജീവന്..ഹോസ്പിറ്റലില്‍ നിന്നു പുറത്തു വന്നത് സുദര്‍ശന തനിച്ചായിരുന്നു....
മനസ്സു
---------
" അല്ലെങ്കിലും ദേവേട്ടന് അങ്ങനെ ചെയ്യേണ്ടിയിരുന്നില്ല.
എന്നെ കൂടെ ക്ഷണിക്കായിരുന്നു വിവാഹത്തിന്"
.വീല്‍ ചെയറിന്റെ ചക്രങ്ങളോട് സുദര്‍ശന പരാതിപ്പെട്ടുകൊണ്ടിരുന്നു.
എന്നാലും ദേവേട്ടനോട് എനിക്ക് പിണങ്ങാന്‍ കഴിയോ ? ഞാന്‍ ഞാനാണ് എന്ന തോന്നലുണ്ടാക്കിയ ഒരാളോടു ..."
ഹോളിയിലെ ചായക്കൂട്ടുകള്‍ പോലെ നൈമിഷകമായിരുന്നു എല്ലാം ...
ഇരുട്ട്
------------
കല്പടവുകളിലിരുന്നു കുളത്തിലെ പ്രതിബിംബം കണ്ടപ്പോള്‍ കരയാന്‍ തോന്നി അവള്‍ക്ക് .
കണ്ണ് തുടച്ചു മുകളിലേക്ക് കയരിപ്പോവുമ്പോള് വല്യമ്മ ...
"ഈ ത്രിസന്ധ്യ നേരത്ത് പെണ്ണിനെന്താ .."
പിറകില്‍ നിന്നും ശബ്ദം അകന്നു പോയി ..
തുളസിത്തറയില്‍ വിളക്ക് വച്ചു മടങ്ങുകയായിരുന്നു.
കാതും തന്നെ കബളിപ്പിക്കുകയാണെന്ന് തോന്നി അവള്‍ക്ക്.
അകത്തു നിന്നു വല്യച്ഛന്റെ നേരിയ ശബ്ദം ..
" ദീപ്തിക്ക് ഒരാലോചന "
"എവിടുന്ന" ??
"കുറച്ചു ദൂരെയാ പക്ഷെ തറവാടികള "
" മോളെ ഇത്ര ദൂരെയ്കയക്കണോ "
വല്യമ്മയുടെ ഇടറിയ ശബ്ദം ..
പുറത്തു നിന്നും ശബ്ദം കേട്ട് സംസാരം തിടുക്കത്തില്‍ നിന്നു ..
മനസ്സറിയാതെ ചവിട്ടു പടിയില്‍ കാലിടറിയപ്പോള്‍ വീണു ഉടന്ഞത് സാലഭഞ്ഞിക ..
മഞ്ഞു
--------
അസ്ഥിതറയിലെ തിരി കൃഷ്ണമണികള്‍ ഉരുകി വീണു മരിച്ചപ്പോള്‍ പുറകില്‍ നിന്നും പ്രാകല്‍
"ദുശകുനം"
തിരിഞ്ഞു നോക്കാതെ നടന്നു ..അല്ല ചാടി ..
കുളത്തില്‍ ചന്ദ്രബിംബം .
വെള്ളം ഇളകുമ്പോള്‍ അവ ചന്ചാടി കൊണ്ടിരുന്നു.
തല കരങ്ങുന്നുണ്ടോന്നൊരു തോന്നല്‍
ഛെ .. വെറുതെ ..
പെട്ടന്ന് ചന്ദ്രബിംബം അപ്രത്യക്ഷമായി ..
വല്യച്ഛന്റെ ശബ്ദം കേട്ടാണ് ഉണര്‍ന്നത് ..
"കുളത്തീന്ന് അലര്‍ച്ച കേട്ട നോക്കിയത് .ചെന്നപ്പോ ദേ ഇങ്ങനെ കിടക്കുന്നു "
" മറ്റുള്ളോരെ കൂടെ കഷ്ടപ്പെടുതാണോ ? "
ഒരു മരയപ്പുറത്തു നിന്നു പരിചിത സ്വരം
വീണ്ടും കൃഷ്ണ മണികള്‍ ഉരുകിതുടങ്ങി ...
തറയില്‍ അനേകം വൃത്തങ്ങള്‍ ഉണ്ടാക്കി കൊണ്ടിരുന്നു അവ
കാലം
-------
ചക്രങ്ങള്‍ പാളങ്ങളെ ഉരസി പതുക്കെ നിന്നു .
അപരിചിതമായ ഇടം ..കൂട്ടിനു മിന്നമിന്നികലുണ്ടായിരുന്നു ..
ഇളം വെളിച്ചമുള്ള മുറിയില്‍ കാന്ത ശക്തിയുള്ള കണ്ണുകളുള്ള ആളുടെ മുന്പില് അവളിരുന്നു.
അയാള്‍ കാണിച്ചു തന്ന ചിത്രങ്ങളില്‍ കൊടുങ്കാറ്റിനു ശേഷമുള്ള ശാന്തതയായിരുന്നു.
ഒരു സെക്കന്റ് സൂചിയുടെ പരിബ്രമതോടെ അവയോരുന്നും ഞാന്‍ നോക്കിക്കണ്ട് ..
പിന്നെ കുറെ ചോദ്യങ്ങള്‍ ..അവ നഷ്ടങ്ങളുടെ ആഴങ്ങള്‍ വീണ്ടുമെന്നെ ഓര്‍മ്മപ്പെടുത്തി ..
ഞാന്‍ വീണ്ടും അലറിയോ?
കണ്ണ് തുറന്നപ്പോള്‍ മുകളില്‍ ചുവന്ന പ്രകാശ വലയം ..അവ ചിലന്തി വലകലാണോ?
എല്ലാം ഒരു വൃത്തം പോലെ ആയിരുന്നു ..തുടക്കവും ഒരു പക്ഷെ ഒടുക്കവും അറിയാതെ
" സിസ്റ്റര്‍ മഞ്ഞിനെക്കള്‍ തണുപ്പ് തീയില്‍ എരിയുംപോളല്ലേ ? "
സിസ്റ്റര്‍ മറുപടി പറഞ്ഞില്ല പകരം ..
സിറിഞ്ച് കൊണ്ടു ശാന്തമായുരങ്ങാന് മന്ത്രം ചൊല്ലിക്കൊടുത്തു ...
പിന്നെ .....
വര്‍ത്തമാനം (കാലം)
---------------------------
വീണ്ടുമൊരു december..
വൈദ്യുത വിളക്കുകള്‍ക്കു ഇന്നു തിളക്കം പോരെന്നു തോന്നി ..പൂക്കള്‍ക്ക് നിറം കുറവാണെന്നും ..
"ദേവേട്ടന് വരുന്നു ..രാവിലെ ആണ് കത്ത് കിട്ടിയത് "
'നിലാവിലും മരങ്ങള്‍ക്ക് നിഴലുണ്ട് .. '
ദേവേട്ടന് ആണ് അത് പറഞ്ഞതു ..
പണ്ടു ..
മരങ്ങള്‍ മഞ്ഞില്‍ മൂടിയിരുന്നു ..കമ്പിളി കുപ്പായതിനകത്തു ഹൃദയം മാത്രം മിടിച്ചിരുന്നു .
"ഇതു പോലെയാണ് തന്റെ മനസ്സു "
ദേവേട്ടന്റെ കയ്യിലെ കമ്പ് മഞ്ഞില്‍ മൂടിയിരുന്നു ..
"ദേവേട്ടന് അത് പോലെ ആണ് "
അവള് ദൂരേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് പറഞ്ഞു ..
അവിടെ നിറങ്ങളൊന്നും കാണാനില്ലായിരുന്നു ..മഞ്ഞു മാത്രം ...
സ്നേഹിചപ്പോഴും ഒരു ചില്ല് മറയുടെ അകലം സൂക്ഷിച്ചിരുന്നു ...
അത് ഒരു തെറ്റായിരുന്നോ ?
ഉണര്‍ന്നപ്പോള്‍ വൈകിയിരുന്നു ..
ഇന്നലെ കണ്ട സ്വപ്നത്തെ കുറിച്ചാലോചിക്കാന്‍ നേരമില്ലായിരുന്നു ...
എഴുന്നേറ്റു ചില്ല് ജനാലയിലൂടെ പുരത്തേക്ക് നോക്കി ..
വെളുത്ത ശൂന്യതയിലേക്ക്
Friday, November 7, 2008
ഓര്മ കൂട്ടുകള്‍
Subscribe to:
Post Comments (Atom)

1 comment:
കണ്ടു
Post a Comment